നടന്‍ നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള എന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ആന്‍ഡ് അസ്സറ്റ് മോണിറ്ററിംഗ് ആന്‍ഡ് പ്രൊട്ടക്ഷന്‍ അതോരിറ്റി പൊളിക്കാന്‍ തുടങ്ങി.
10 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന എന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ വര്‍ഷങ്ങളായി പരിശോധനയിലായിരുന്നു.നഗരത്തിലെ മധാപൂര്‍ മേഖലയില്‍ തമ്മിടികുണ്ഡ തടാകത്തില്‍ അനധികൃത നിര്‍മാണം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊളിക്കല്‍ നടപടി.
നോര്‍ത്ത് ടാങ്ക് ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ റെക്കോഡുകള്‍ പ്രകാരം തമ്മിടികുണ്ഡ തടാകത്തിലെ എഫ്ടിഎല്‍ വിസ്തീര്‍ണം ഏകദേശം 29.24 ഏക്കറാണ്.എഫ്ടിഎല്‍ ഏരിയയുടെ ഏകദേശം 1.2ഏക്കറും ബഫറിനുള്ളില്‍ അധികമായി 2ഏക്കറും എന്‍ കണ്‍വന്‍ഷന്‍ കൈയ്യേറിയെന്നാണ് ആരോപണം.
വര്‍ഷങ്ങളായി എന്‍ കണ്‍വന്‍ഷന്‍ മാനേജ്‌മെന്റ് തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും മറ്റ് അധികൃതരില്‍ നിന്നുമുള്ള നിയന്ത്രണ നടപടികളെ മറി കടന്നുകൊണ്ടിരിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്.