Site iconSite icon Janayugom Online

ബുൾഡോസർരാജ്; യുപി സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി

പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചതിനെ സംബന്ധിച്ച് സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്ന് യുപി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

നിയമപരമായി അല്ലാതെ ഒരു പൊളിക്കൽ നടപടിയും പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. അതേസമയം, ഉത്തർപ്രദേശിലെ പൊളിക്കൽ നടപടി പൂർണ്ണമായും സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അടുത്ത ചൊവ്വാഴ്‌ച കേസിൽ വീണ്ടും വാദം കേൾക്കും.ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, വിക്രംനാഥ്‌ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വാദംകേട്ടത്.

Eng­lish Sum­ma­ry: Bull­doz­er­raj; The Supreme Court sought an expla­na­tion from the UP government

You may also like this video:

Exit mobile version