Site icon Janayugom Online

ഷഹീൻ ബാഗില്‍ ഒഴിപ്പിക്കല്‍ നടപടി; പ്രതിഷേധം ശക്തം

ഡൽഹിയിലെ ഷഹീൻ ബാഗില്‍ ഒഴിപ്പിക്കല്‍ നടപടിയുമായി സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. ഒഴിപ്പിക്കല്‍ നടപടിക്കായി ബുള്‍ഡോസറുകളുമായി വലിയ പൊലീസ് സന്നാഹം പ്രദേശത്ത് എത്തിയിരിക്കുകയാണ്.

പ്രദേശത്ത് കയ്യേറ്റ വിരുദ്ധ നീക്കത്തിനെതിരെ പ്രദേശവാസികളുടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. കൂടാതെ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി സ്ഥലത്തുണ്ട്. ഷഹീൻ ബാഗില്‍ അനധികൃത കൈയേറ്റമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

അതേസമയം, റോഹിങ്ക്യകൾ, ബംഗ്ലാദേശികൾ, സാമൂഹിക വിരുദ്ധർ എന്നിവര്‍ അനധികൃതമായിഭൂമി കയ്യേറിയെന്നാരോപിച്ചാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കുന്നത്. ഏപ്രിൽ 20ന് മേയർക്ക് ഡൽഹി ബിജെപി മേധാവി ആദേശ് ഗുപ്ത കത്തെഴുതിയതിനെ തുടർന്നാണ് എസ്ഡിഎംസി മേഖലകളിൽ ഒഴിപ്പിക്കല്‍ നടപടി ശക്തമായത്.

നേരത്തെ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ജഹാംഗീർപുരിയിൽ നിരവധി വീടുകളും കടകളും കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് തകർത്തിരുന്നു.

Eng­lish summary;Bulldozers reach Del­hi’s Sha­heen Bagh, res­i­dents deny encroachment

You may also like this video;

Exit mobile version