ബുള്ളി ബായ് എന്ന ആപ്പ് രൂപീകരിച്ച് മുസ്ലിം സ്ത്രീകളെ ലേലത്തിനുവച്ച കേസിൽ ഒരാള്‍ക്കൂടി അറസ്റ്റില്‍. മായങ്ക് റാവൽ എന്ന 21 വയസുള്ള വിദ്യാർത്ഥിയെയാണ് ഉത്തരാഖണ്ഡിൽ നിന്ന് മുംബൈ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട മൂന്നാമത്തെ അറസ്റ്റാണിത്.
ഉത്തരാഖണ്ഡിൽ നിന്ന് മുഖ്യപ്രതി ശ്വേത സിങ് (18), ബംഗളുരുവിലെ എൻജിനീയറിങ് വിദ്യാർത്ഥി വിശാൽ കുമാർ ഝാ (21) എന്നിവരെ മുംബൈ സൈബർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഡിങ് പ്ലാറ്റ്ഫോമായ ഗിറ്റ് ഹബിൽ ബുള്ളി ബായ് എന്ന ആപ്പിലൂടെ നൂറുകണക്കിന് മുസ്ലിം സ്ത്രീകളെ ചിത്രസഹിതം ലേലത്തിന് വച്ചിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് മുംബൈ പൊലീസ് ഇവർക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഉത്തരാഘണ്ഡിലെ ഉദ്ദം സിങ് നഗർ ജില്ലയിൽ നിന്നാണ് ശ്വേത സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബംഗളുരുവിൽ അറസ്റ്റിലായ വിശാൽ കുമാറാണ് യുവതിയുടെ പേര് വെളിപ്പെടുത്തിയത്. ബുള്ളി ബായ് ആപ്പിലെ പോസ്റ്റുകളും പ്രവർത്തനങ്ങളും നിയന്ത്രിച്ചിരുന്നതും ആളുകളുമായി ബന്ധപ്പെട്ടിരുന്നതും യുവതിയാണെന്നാണ് വിശാൽ വെളിപ്പെടുത്തിയത്. ബുള്ളി ബായ് ആപ്പുമായി ബന്ധപ്പെട്ട് യുവതിക്ക് മൂന്ന് അക്കൗണ്ടുകളാണ് ഗിറ്റ് ഹബിൽ ഉണ്ടായിരുന്നത്. ശ്വേത സിങ്ങിനെ ജനുവരി അഞ്ച് വരെ ട്രാൻസിറ്റ് റിമാൻഡിൽ നൽകണമെന്ന് മുംബൈ പൊലീസ് ഉത്തരാഖണ്ഡ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
english summary; Bully Bai App; Another arrested
you may also like this video;