Site icon Janayugom Online

ബണ്ടുകൾ സഞ്ചാരയോഗ്യമാക്കുന്നില്ല; സിപിഐ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

എസ്. കനാൽ ബണ്ടുകൾ സഞ്ചാരയോഗ്യമാക്കുക, കനാൽ റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കുക, ശാസ്ത്രീയമായ നീരൊഴുക്ക് സംവിധാനം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കലവൂര്‍ ബര്‍ണാഡ് ജംഗ്ഷന് സമീപം ആനകുത്തിപാലത്തിന് സമീപം നടന്ന പ്രതിഷേധം സിപിഐ ആലപ്പുഴ മണ്ഡലം കമ്മിറ്റി അംഗം അഡ്വ. ആർ. ജയസിംഹൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി സെക്രട്ടറി പി. ജി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി എം കണ്ണൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗം ബിന്ദു സതീശൻ, എസ്. രജീഷ് തുടങ്ങിയവർ സംസാരിച്ചു. എം. അഭിലാഷ് നന്ദി പറ‍ഞ്ഞു.
ആനകുത്തിപ്പാലം അടക്കമുള്ള ബണ്ടുകളുടെ നിർമ്മാണം ആരംഭിച്ച് മാസങ്ങളായെങ്കിലും പൂർത്തീകരിക്കാനായിട്ടില്ല. മഴപെയ്താൽ യാത്ര ദുരിതപൂർണ്ണമാണ്. ഇരുചക്രവാഹനളടക്കം റോഡിൽ തെന്നിവീഴുന്നത് പതിവായി. നിർമ്മാണം പൂർത്തിയാക്കണമെന്ന് നിരവധി തവണ കരാറുകാരോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സിപിഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

Exit mobile version