Site iconSite icon Janayugom Online

അടഞ്ഞു കിടന്ന വീട്ടിലെ മോഷണം; പ്രതി പിടിയിൽ

അടഞ്ഞുകിടന്ന മോഷണം സംബന്ധിച്ച് പ്രതി പിടിയില്‍. ആർപ്പൂക്കര വില്ലേജിൽ കരിപ്പൂത്തട്ട് ഭാഗത്ത് ഇരുപേരുംപത്തിൽ വീട്ടിൽ ശരത് മോഹൻ(20) എന്നയാളാണ് അറസ്റ്റിലായത്. ആർപ്പൂക്കര വില്ലേജിൽ കരിപ്പൂത്തട്ട് ഭാഗത്തുള്ള കരിവേലി വീട്ടിൽ അലമാരക്കുള്ളിൽ തടി കൊണ്ടുള്ള പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന 45000 രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങൾ ആണ് മോഷണം പോയത്. ഗാന്ധിനഗർ പൊലീസിന്റെ അന്വേഷണത്തിൽ ഇരിക്കെ കേസിലെ പ്രതിയായ ശരത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version