Site iconSite icon Janayugom Online

ഇടുക്കിയില്‍ സ്വകാര്യ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം: 27 പേര്‍ക്ക് പരിക്ക്

ഇടുക്കി വാഴവരയില്‍ സ്വകാര്യ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച നാലിന് വാഴവര ആശ്രമംപടിയില്‍വച്ചായിരുന്നു അപകടം. കട്ടപ്പനയില്‍ നിന്ന് തൊടുപുഴയ്ക്ക് പോകുകയായിരുന്ന ഫാല്‍ക്കണ്‍ എന്ന സ്വകാര്യ ബസ്, കട്ടപ്പനയിലേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു.

ലോറി ഡ്രൈവര്‍ കട്ടപ്പന വെളിപ്പറമ്പ് പ്രകാശ്(58), ബസ് യാത്രികരായ വാഴത്തോപ്പ് തൊട്ടിയില്‍ ജിതിന്‍(22), പത്താംമൈല്‍ പൊരുന്നക്കോട്ട് സോബിന്‍(17), ശാന്തിഗ്രാം തുളുമ്പുമ്മാക്കല്‍ മനു(19), കാല്‍വരിമൗണ്ട് ഇടയാല്‍ തോമസ് ജോസഫ്(74), നാരകക്കാനം മാപ്പിലക്കുന്നേല്‍ ജോയല്‍(19) എന്നിവര്‍ കട്ടപ്പന സഹകരണ ആശുപത്രിയിലും മറ്റുള്ളവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  അപകടത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം ഗതാഗതം മുടങ്ങി. ക്രെയിന്‍ എത്തിച്ച് ലോറി റോഡരികിലേക്ക് മാറ്റി രാത്രി ഏഴോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Eng­lish Sum­ma­ry: bus acci­dent in idukki
You may also like this video

Exit mobile version