കാസര്‍കോട് ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 12 പേര്‍ക്ക് പരിക്ക്
Web Desk Trivandrum
കാസര്‍കോട് പനത്തടിയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 12 പേര്‍ക്ക് പരിക്ക്. മൈസൂര്‍ ബാബ അറ്റോമിക് റിസേര്‍ച്ച് സെന്ററിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പൂടംകല്ല് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 49 പേർ ബസിൽ ഉണ്ടായിരുന്നു. ആരുടെയും പരിക്ക് ഗുരുതരം അല്ല എന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് അറിയിച്ചു.