Site iconSite icon Janayugom Online

തേനിയിൽ ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് മലയാളികൾ മരിച്ചു

തമിഴ്‌നാട് തേനിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് വിവരം. ടൂറിസ്റ്റ് ബസും ഇവർ സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. ഏർക്കാട്ടേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. 

ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഇവർ തേനി സ്വദേശികളാണ് . ബസ് യാത്രികരിൽ ചിലർ‌ക്കും പരുക്കേറ്റു. എറണാകുളം രജിസ്ട്രേഷനിലുള്ളതാണ് കാർ. ഇവർ എവിടേയ്ക്ക് പോകുകയായിരുന്നെന്ന കാര്യം വ്യക്തമല്ല.

Exit mobile version