Site iconSite icon Janayugom Online

വാൽപ്പാറയിൽ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; 29 പേർക്ക് പരിക്ക്

വാൽപ്പാറയിൽ സർക്കാർ ബസ് ഹെയർപിൻ തിരിയുമ്പോൾ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 29 പേർക്ക് പരിക്ക്. ഇതിൽ 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരിൽ നിന്നും വാൽപ്പാറയിലേക്ക് വരികയായിരുന്ന ബസ് ആണ് മറിഞ്ഞത്. 10 അടി ആഴത്തിലുള്ള കുഴിയിലേക്കാണ് ബസ് മറിഞ്ഞത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവർ പൊള്ളാച്ചി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. 60 ഓളം പേർ വാഹനത്തിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരിൽ മലയാളികൾ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.

Exit mobile version