കല്ലമ്പലം നാവായിക്കുളത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്.17 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.തൃശ്ശൂർ കൊടകര സൗഹൃദ എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് പുലർച്ചെ 3.30-ഓടെയായിരുന്നു സംഭവം. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ നാല് വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. കൊടകരയിൽ നിന്നും വിഴിഞ്ഞം തുറമുഖത്തേക്ക് പഠനയാത്രയ്ക്കായി പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ഡ്രൈവർ ഉറങ്ങിപ്പോയതാണ് ബസ് നിയന്ത്രണം വിട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

