Site iconSite icon Janayugom Online

വയനാട് ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ പത്തനംതിട്ടയിൽ നിന്ന് ഒരു മനുഷ്യ സ്നേഹി

shibushibu

വീടും സ്ഥലവും ഒരായുസ്സുകൊണ്ട് നേടിയതെല്ലാം ഒറ്റ രാത്രികൊണ്ട് നഷ്ടപ്പെട്ട് അനാഥത്വത്തിന്റെ പെരുവഴിയിൽ അകപ്പെട്ട വയനാട് ദുരന്തബാധിതരുടെ കണ്ണീരൊപ്പുവാൻ പത്തനംതിട്ടയിൽ നിന്ന് ഒരു മനുഷ്യ സ്നേഹി. ഇത് ഷിബു ഒരികൊമ്പിൽ. പത്തനംതിട്ടക്കാരുടെ ഷിബുച്ചായൻ. പ്രവാസിയായിരുന്നു. ഇപ്പോൾ പത്തനംതിട്ടയിൽ വ്യവസായി ആണ്. ഇന്ന് വയനാട് ദുരന്തത്തിൽപ്പെട്ട് എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസത്തിന്റെ നെയ്ത്തിരി നാളം കത്തിക്കുകയാണ് ഷിബു. സ്വത്ത് കൂട്ടി വെച്ചിട്ട് എന്ത് കാര്യം എന്നാണ് ഷിബു പറയുന്നത്. 

സ്വത്തിൽ കുറച്ച് നൽകുന്നത് അർഹതപ്പെട്ടവർക്കാ മാത്രമാണെന്നും ഷിബു പറയുന്നു. ആരോഗ്യമില്ലാത്തവർക്കായും ആശ്രയം അറ്റ മാതാപിതാക്കൾക്കായും അഭയസ്ഥാനം ഒരുക്കുവാൻ ചെന്നീർക്കര പഞ്ചായത്തിലെ സ്വന്തം പേരിലുള്ള ഒരു ഏക്കർ സ്ഥലം വിട്ടു നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. വീട് വെക്കാൻ പ്രവർത്തനസജ്ജരായ സന്നദ്ധ സംഘടനകൾക്ക് സ്ഥലം വിട്ടുനൽകാനാണ് ഷിബുവിന്റെ തീരുമാനം. 

Eng­lish Sum­ma­ry: busi­ness­man to donate acre land for Wayanad Survivors

You may also like this video

Exit mobile version