വനിതാ ദിനത്തില്‍ സ്ത്രീധനം ആവശ്യപ്പെട്ട വിവാഹമണ്ഡപത്തില്‍ വരന്‍. ബീഹാറിലെ ചപ്പൽപൂർ ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന് സ്ത്രീധനം മുഴുവന്‍ നല്‍കാതിരിക്കാനാണ് തീരുമാനമെങ്കില്‍ വിവാഹത്തില്‍ നിന്ന് താന്‍ പിന്മാറുമെന്ന് വിവാഹ മണ്ഡപത്തില്‍വച്ച് വരന്‍ വധുവിനോടും വീട്ടകാരോട് പറഞ്ഞു. സ്ത്രീധനം മുഴുവന്‍ നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് വരന്റെ ബന്ധുക്കള്‍ പറഞ്ഞതിനുപിന്നാലെയാണ് സംഭവം.
കൊടുക്കാമെന്നേറ്റ സ്ത്രീധനത്തില്‍ വളരെ കുറച്ച് മാത്രമെ സംഘടിപ്പിക്കാനായുള്ളു. ബാക്കിയുള്ളത് പിന്നീട് തരുമെന്ന് വധുവിന്റെ ബന്ധുക്കള്‍ വരന്റെ ബന്ധുക്കളെ അറിയിച്ചതിനുപിന്നാലെയാണ് വരന്‍ ഇടപെട്ടത്. വധുവിന്റെ കുടുംബം തന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് വരൻ താലികെട്ടാൻ വിസമ്മതിക്കുന്നതും വീഡിയോയില്‍ കാണാം.
അധ്യാപകന്റെ മകനും സർക്കാർ ഉദ്യോഗസ്ഥനുമായ വരൻ തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ യുവതിയെ വിവാഹം കഴിക്കില്ലെന്ന് പറയുന്നത് വീഡിയോയിൽ കേള്‍ക്കാം. ‘എനിക്ക് ഇത് വരെ പണം കിട്ടിയിട്ടില്ല. വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും എനിക്ക് ലഭിച്ചിട്ടില്ല. മാല പോലും വന്നിട്ടില്ല’ വരൻ പറയുന്നു. ‘അപ്പോൾ എന്ത് അടിസ്ഥാനത്തിലാണ് ഞാൻ വിവാഹം കഴിക്കുന്നത്?’, അയാൾ ചോദിച്ചു.
दहेज
इस कालू के कान के नीचे 10 तमाचा मारो pic.twitter.com/DPF2fm02Xl— हम लोग We The People (@humlogindia) March 6, 2022
സ്ത്രീധനം ചോദിക്കുന്നത് തെറ്റാണെന്ന് സംഭവം ക്യാമറയിൽ പകർത്തിയ ആൾ എതിർത്തപ്പോൾ, വരൻ തിരിച്ചടിച്ചു. ‘സ്ത്രീധനം ഇല്ലെന്ന് ആരാണ് പറയുന്നത്?’ അയാൾ ചോദിച്ചു. സ്ത്രീധനം അറിയപ്പെടുന്ന ഒരു ആചാരമാണെന്നും അത് ലഭിക്കാത്തതിനാലും ബഹളമുണ്ടായതിനാലും ആളുകൾ തന്റെ കാര്യം അറിഞ്ഞതെന്നും വരന്‍ പറയുന്നു. ഭീഷണി തുടരുന്നതിനിടെ, തന്റെ മിക്ക ആവശ്യങ്ങളും നിറവേറ്റിയെന്നും ഇനി ഒരു ലക്ഷം രൂപ മാത്രമേ ബാക്കിയുള്ളൂവെന്നും അത് പിന്നീട് നൽകാമെന്നും വധു പറയുന്നത് കേൾക്കാം. എന്നിരുന്നാലും, വാഗ്ദാനം ചെയ്ത സ്വർണ്ണ മാലയും മോതിരവും ഉൾപ്പെടെ എല്ലാം ‘ഇപ്പോൾ’ നൽകണമെന്ന് വരൻ പറയുന്നത് വീഡിയോയിൽ കേൾക്കാം.
സ്ത്രീധനം നല്‍കാന്‍ പണമില്ലെങ്കില്‍ അവരവരുടെ സാമ്പത്തിക ശേഷിയ്ക്ക് അനുസരിച്ചുള്ള ആളുകളെ കണ്ടെത്തണമായിരുന്നു. എന്തിനാണ് സർക്കാർ ജോലിയുള്ളവരെ ലക്ഷ്യം വെക്കുന്നതെന്നും വരന്‍ ചോദിക്കുന്നു. സംഭവം വൈറലായതിനെത്തുടര്‍ന്ന് സ്ത്രീധനം വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
English Summary: Buying a dowry is not bad, If you do not pay in full, you will withdraw from the marriage: the words of the groom, which went viral on Women’s Day
You may like this video also