Site iconSite icon Janayugom Online

ഉപതെരഞ്ഞെടുപ്പ്; ആലപ്പുഴ ജില്ലയില്‍ അവധി പ്രഖ്യാപിച്ചു

ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ഏഴിന് ഈ ഡിവിഷന്റെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
പോളിംഗ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന അരൂര്‍, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത്, തുറവൂര്‍ ഗ്രാമപഞ്ചായത്തുകളിലെ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ആറിനും ഏഴിനും അവധിയായിരിക്കും. പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും വോട്ടെണ്ണലും നടക്കുന്ന തുറവൂര്‍ ടി.ഡി.എച്ച്.എസ്.എസിന് ഡിസംബര്‍ ആറു മുതല്‍ എട്ടു വരെ അവധി നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: By-elec­tion; Hol­i­day announced in Alap­puzha district

You may like this video also

Exit mobile version