Site icon Janayugom Online

സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്

സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ 28ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ്. വോട്ടെണ്ണൽ മാർച്ച് ഒന്നിന് നടത്തും.
ഇടുക്കി, കാസർകോട് ഒഴികെ 12 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു കോർപറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. ആകെ 97 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

അതിൽ 40 പേർ സ്ത്രീകളാണ്. സമ്മതിദായകർക്ക് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.

വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളിൽ ആരംഭിക്കും. ഫലം അപ്പോൾ തന്നെ www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും. സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് www.sec.kerala.gov.in സൈറ്റിൽ ഓൺലൈനിലൂടെ സമർപ്പിക്കാം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ഇതിന് അവസരം.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ

തിരുവനന്തപുരം — കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 12.നിലയ്ക്കാമുക്ക്.
കൊല്ലം — കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെ 03.മീനത്തുചേരി, വിളക്കുടി ഗ്രാമപഞ്ചായത്തിലെ 01.കുന്നിക്കോട് വടക്ക്, ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിലെ 04.തേവർതോട്ടം.
പത്തനംതിട്ട — കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 07.അമ്പാട്ടുഭാഗം.
ആലപ്പുഴ — തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ 06.തണ്ണീർമുക്കം, എടത്വാ ഗ്രാമപഞ്ചായത്തിലെ 15.തായങ്കരി വെസ്റ്റ്.
കോട്ടയം — എരുമേലി ഗ്രാമപഞ്ചായത്തിലെ 05.ഒഴക്കനാട്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ 09.ഇടക്കുന്നം, കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ 12.വയലാ ടൗൺ, വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ 07.പൂവക്കുളം.
എറണാകുളം — പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ 11.തായ്മറ്റം.
തൃശ്ശൂർ — തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ 04.തളിക്കുളം, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 14.ചിറ്റിലങ്ങാട്.
പാലക്കാട് — പാലക്കാട് ജില്ലാ പഞ്ചായത്തിലെ 19. ആലത്തൂർ, ആനക്കര ഗ്രാമപഞ്ചായത്തിലെ 07.മലമക്കാവ്, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ 17.പാട്ടിമല, തൃത്താല ഗ്രാമപഞ്ചായത്തിലെ 04.വരണ്ടു കുറ്റികടവ്, വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ 01.കാന്തള്ളൂർ.
മലപ്പുറം — അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലെ 07.കുന്നുംപുറം, കരുളായി ഗ്രാമപഞ്ചായത്തിലെ 12.ചക്കിട്ടാമല, തിരുന്നാവായ ഗ്രാമപഞ്ചായത്തിലെ 11.അഴകത്തുകളം, ഊരകം ഗ്രാമപഞ്ചായത്തിലെ 05.കൊടലിക്കുണ്ട്.
കോഴിക്കോട് — ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 15.കക്കറമുക്ക്.
വയനാട് — സുൽത്താൻ ബത്തേരി മുനിസിപ്പൽ കൗൺസിലിലെ 17.പാളാക്കര.
കണ്ണൂർ — ശ്രീകണ്ഠപുരം മുനിസിപ്പൽ കൗൺസിലിലെ 23.കോട്ടൂർ, പേരാവൂർ ഗ്രാമപഞ്ചായത്തിലെ 01.മേൽമുരിങ്ങോടി, മയ്യിൽ ഗ്രാമപഞ്ചായത്തിലെ 08.വള്ളിയോട്ട്.

Eng­lish Sum­ma­ry; By-elec­tions in 28 local wards of the state on Tuesday
You may also like this video

Exit mobile version