Site icon Janayugom Online

ഉപതെരഞ്ഞെടുപ്പ് ഫലം; ആകുലതകളുമായി ബിജെപി എക്സിക്യുട്ടീവ് പിരിഞ്ഞു

ഉപതെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തെ തുടര്‍ന്ന ചേര്‍ന്ന ബിജെപി എക്സിക്യുട്ടീവില്‍ പാര്‍ട്ടിക്കുണ്ടായ പരാജത്തെ സംബന്ധിച്ച് ചര്‍ച്ച നടന്നെങ്കിലും നേതാക്കളെ കടന്നക്രമിക്കുന്ന തലത്തില്‍ ചര്‍ച്ച പോയില്ലെന്നാണ് റിപ്പോര്‍ട്ട പുറത്തു വരുന്നത്. എന്നിരുന്നാലും മോഡി-ഷാ കൂട്ടുകെട്ടിനുണ്ടാായിരുന്ന പ്രതാപങ്ങള്‍ക്ക് മങ്ങലേറ്റിരിക്കുന്നു. ബിജെപിയുടെ നിര്‍ണായ ദേശീയ എക്‌സിക്യൂട്ടീവാണ് ഞായറാഴ്ച്ച നടന്നത്. മൂന്നുമാസം കൂടുമ്പോള്‍ എക്ക്യുട്ടീവ് കൂടണമെന്നായിരുന്നു നിയമം. എന്നാല്‍ മോദി-ഷാ കൂട്ടകെട്ട് അതെല്ലാം കാറ്റില്‍പറത്തിയാണ് നീങ്ങിയത്. 

നാല് സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. അടുത്ത വര്‍ഷം നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാന അധ്യക്ഷന്മാരും ഇവിടെയുള്ള സാഹചര്യങ്ങള്‍ പ്രധാനമന്ത്രിയും ബിജെപി നേതൃത്വത്തെയും അറിയിച്ചു. പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയുടെ നില പരുങ്ങലിലാണ്. ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമത്തെ കുറിച്ചും ബിജെപി യോഗത്തില്‍ ചര്‍ച്ചയായി. എല്ലാ നേതാക്കലും ഒരുപോലെ സംഭവത്തെ അപലപിച്ചു. നിയമ സംവിധാനത്തിലൂടെ പ്രവര്‍ത്തകര്‍ക്ക് നീതി ലഭ്യമാക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കര്‍ഷക സമരത്തെ കുറിച്ചും ബിജെപി ചര്‍ച്ച ചെയ്തു. 

കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ എന്തിനെയാണ് ആ നിയമത്തില്‍ നിങ്ങള്‍ എതിര്‍ക്കുന്നതെന്ന് പറയണം. എന്താണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എന്നാലും കര്‍ഷകര്‍ പറയുന്ന കാര്യം കേള്‍ക്കാന്‍ തയ്യാറാണെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. താങ്ങുവില ഒന്നര മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ബിജെപി നേതൃത്വം വിലയിരുത്തി.പഞ്ചാബില്‍ ബിജെപി സഖ്യകക്ഷികളൊന്നും കൂടെയില്ല. സിഖ് പ്രക്ഷോഭമായി കര്‍ഷക സമരം മാറിയെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. സിഖുക്കാര്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ബിജെപി ചെയ്തുവെന്ന വിലയിരുത്തലിലാണ് ബിജെപി. കര്‍താര്‍പൂര്‍ ഇടനാഴി അടക്കമുള്ളവ ബിജെപി ഉയര്‍ത്തി കാണിക്കുന്നു. അതേസമയം ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ജെപി നദ്ദ നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ദുര്‍ബലമായെന്നും, ബിജെപി എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി യോഗം വിലയിരുത്തി.

ENGLISH SUMMARY:By-poll results: BJP exec­u­tive splits over concerns
You may also like this video

Exit mobile version