Site icon Janayugom Online

നാടകങ്ങളിലെ ബാലതാരം, ജനയുഗം ലേഖകൻ: പ്രവൃത്തി മണ്ഡലങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തിയ നേതാവ്; അഡ്വ. സി എ അരുൺകുമാർ

CA arun kumar

കായംകുളം കൃഷ്ണപുരം ചൂളപറമ്പിൽ വീട്ടിൽ 1983 ഡിസംബർ 30ന്  ജനനം. എഐഎസ്എഫിലൂടെ പൊതുരംഗത്ത് സജീവമായി. കൃഷ്ണപുരം ഗവ. യുപി സ്കൂളിലും, വിശ്വഭാരതി മോഡൽ ഹൈസ്കൂളിലുമായി വിദ്യാഭ്യാസം. വിശ്വഭാരതിയില്‍ സ്കൂൾ ലീഡറായി. കായംകുളം എംഎസ് എം കോളജിൽ പ്രീഡിഗ്രി, ഡിഗ്രി (ബിഎ ഹിസ്റ്ററി) പഠനം. ഇവിടെ നിന്ന് കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ചു. കേരള സർവകലാശാല അക്കൗണ്ട്സ് കമ്മറ്റി അംഗമായി. കർണാടക സിദ്ധാർത്ഥ ലോ കോളേജിൽ എൽഎൽബി പഠനവും കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ എംഎസ്ഡബ്ല്യു പഠനവും പൂർത്തീകരിച്ചു.

എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്‌, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിരവധി വിദ്യാർത്ഥി യുവജന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. പലതവണ പൊലീസ് മർദനമേറ്റു. വിവിധ സമരങ്ങളിൽ പങ്കെടുത്ത് 14 ദിവസത്തോളം ജയിൽവാസം അനുഭവിച്ചു.

കെപിഎസിയുടെ നിരവധി നാടകങ്ങളിൽ ബാലതാരമായി രംഗത്തെത്തി. സുധീപൻ സാറിന്റെ കള്ളന്റെ മകൻ, അവകാശികൾ എന്ന സിനിമകളില്‍ അഭിനയിച്ചു. കൃഷ്ണപുരം  പ്രൊഫ. എസ് ഗുപ്തൻ നായർ സ്മാരക യുവജന സംഘടനാ ഗ്രന്ഥശാല  സെക്രട്ടറിയായിരുന്നു. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ മുതുകുളം എസ്‌സി പ്രമോട്ടർ ആയി പ്രവർത്തനം. ജനയുഗം ദിനപത്രത്തിന്റെ കായംകുളം ലേഖകനായും പ്രവർത്തിച്ചു. കായംകുളം, മാവേലിക്കര, ആലപ്പുഴ കോടതികളിൽ അഭിഭാഷകന്‍. 

Exit mobile version