Site iconSite icon Janayugom Online

സി അച്യുതമേനോൻ സ്മൃതിയാത്ര തലസ്ഥാനത്ത്; പ്രതിമ അനാച്ഛാദനം ഇന്ന്

achuthamenonachuthamenon

മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാവുമായിരുന്ന സി അച്യുതമേനോന്റെ പ്രതിമ അനാച്ഛാദനം ഇന്ന്. തിരുവനന്തപുരം മ്യൂസിയം ജങ്ഷനില്‍ വൈകിട്ട് 4.30ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനാച്ഛാദനം നിർവഹിക്കും. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ, കെ പി രാജേന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, മന്ത്രി ജി ആർ അനിൽ തുടങ്ങിയവർ പങ്കെടുക്കും.

പൂര്‍ണകായ പ്രതിമയും വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര 25നാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്ന് ആരംഭിച്ചത്. വിവിധ ജില്ലകളിലെ പര്യടനത്തിന് ശേഷം ഇന്നലെ വൈകിട്ട് തിരുവനന്തപുരം ജില്ലയില്ലെത്തി. ജില്ലാ അതിർത്തിയായ തട്ടത്തുമല, വെഞ്ഞാറമൂട്, വെമ്പായം, മണ്ണന്തല, പട്ടം, മ്യൂസിയം ജങ്ഷന്‍ എന്നിവിടങ്ങളിലും സ്വീകരണം നല്‍കി. മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍ രാജന്‍, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആലപ്പുഴ ചെങ്ങന്നൂർ പ്രാവിൻകൂട് ജങ്ഷനിൽ സ്വീകരണം നൽകി. അടൂരില്‍ സ്വീകരണയോഗം മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അധ്യക്ഷത വഹിച്ചു. വാദ്യമേളങ്ങളോടെയാണ് യാത്രയെ ആനയിച്ചത്.

ശക്തമായ മഴയിലും ആവേശം ചോരാതെയായിരുന്നു കൊട്ടാരക്കരയിലെ സ്വീകരണം. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം എ മന്മഥന്‍ നായര്‍ അധ്യക്ഷനായി. മന്ത്രി ജെ ചിഞ്ചുറാണി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ആർ ചന്ദ്രമോഹനൻ, ആർ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. യാത്രാ ക്യാപ്റ്റൻ കെ പി രാജേന്ദ്രൻ, ഡയറക്ടർ സത്യൻ മൊകേരി, അംഗങ്ങളായ ടി വി ബാലൻ, ടി ടി ജിസ്‌മോൻ, ഇ എസ് ബിജിമോൾ, പി കബീർ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. 

Eng­lish Sum­ma­ry: C Achyu­ta­menon Com­mem­o­ra­tion in Cap­i­tal; The stat­ue will be unveiled today

You may also like this video

Exit mobile version