Site icon Janayugom Online

സി കെ ചന്ദ്രപ്പന്‍ അനുസ്മരണം ഇന്ന്

CK Chandrappan

അനിഷേധ്യ കമ്മ്യൂണിസ്റ്റ് നേതാവ് സി കെ ചന്ദ്രപ്പന്റെ ചരമദിനം ഇന്ന് ആചരിക്കും. അദ്ദേഹത്തിന്റെ 11-ാം ചരമവാര്‍ഷികദിനത്തില്‍ പാര്‍ട്ടി ഓഫിസുകള്‍ രക്തപതാക കൊണ്ട് അലങ്കരിച്ചും ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയും ചന്ദ്രപ്പന്റെ സ്മരണ പുതുക്കാന്‍ പാര്‍ട്ടി ഘടകങ്ങളോട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരത്ത് എം എന്‍ സ്മാരകത്തില്‍ രാവിലെ 10ന് നടക്കുന്ന പുഷ്പാര്‍ച്ചനയില്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ്ബാബുവും നിയമസഭാ കക്ഷി നേതാവും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇ ചന്ദ്രശേഖരനും നേതൃത്വം നല്‍കും.

രാവിലെ 9.30ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ പുഷ്പാർച്ചന നടക്കും. വൈകിട്ട് അഞ്ചിന് ചേർത്തല മുനിസിപ്പൽ മൈതാനിയിൽ അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ ബി ബിമൽ റോയി അധ്യക്ഷനാകും. കൃഷി മന്ത്രി പി പ്രസാദ്, ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് തുടങ്ങിയവര്‍ സംസാരിക്കും.

Eng­lish Sum­ma­ry : C K Chan­drap­pan com­mem­o­ra­tion day
You may also like this video

Exit mobile version