Site iconSite icon Janayugom Online

കണ്ണൂര്‍ എഡിഎം ആയി സി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു

ADMADM

കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) ആയി സി പത്മചന്ദ്ര കുറുപ്പ് (55) ചുമതലയേറ്റു. കൊല്ലം പുനലൂര്‍ സ്വദേശിയാണ്.

കൊല്ലം കളക്ടറേറ്റില്‍ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മലപ്പുറം, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ സ്വപ്‌ന പുനലൂര്‍ വി എച്ച് എസ് എസില്‍ ഇന്‍സ്ട്രക്ടറാണ്. വിദ്യാർത്ഥികളായ ഐശ്വര്യ, അഭിഷേക് എന്നിവര്‍ മക്കളാണ്.

Exit mobile version