Site iconSite icon Janayugom Online

സി ഉണ്ണിരാജ സ്മൃതി പുരസ്കാരം രാജാജി മാത്യു തോമസിന്

സി ഉണ്ണിരാജയുടെ സ്മരണക്കായി സിപിഐ കുന്നംകുളം മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ സ്മൃതി പുരസ്കാരം രാജാജി മാത്യു തോമസിന്. മുന്‍ എംഎല്‍എയും ജനയുഗം ദിനപത്രത്തിന്റെ പത്രാധിപരും സിപിഐ ദേശീയ കൗൺസിൽ അംഗവുമായ രാജാജി മാത്യു തോമസ് അരനൂറ്റാണ്ടിലേറെയായി മാർക്സിയൻ ആശയ രാഷ്ട്രീയ പ്രചാരണ രംഗത്ത് നല്‍കിയ നിസ്തുല സംഭാവനകൾ മുൻനിർത്തിയാണ് പുരസ്കാരം സമർപ്പിക്കുന്നത്. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. 

മാർക്സിയൻ സൈദ്ധാന്തികനും കേരളത്തിലെ സിപിഐ സ്ഥാപക നേതാവുമായ സി ഉണ്ണിരാജ, കുന്ദംകുളം ചിറ്റഞ്ഞൂർ കോവിലകത്താണ് ജനിച്ചത്. 1995 ജനുവരി 28ന് അന്തരിച്ചു. അദ്ദേഹത്തിന്റെ 31-ാം ചരമവാർഷിക ദിനമായ 28ന് ചിറ്റഞ്ഞൂർ കോവിലകം അങ്കണത്തിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത് അറിയിച്ചു. 

Exit mobile version