Site icon Janayugom Online

സിഎഎ രാജ്യത്തെ സാമുദായിക അടിസ്ഥാനത്തില്‍ വിഭജിക്കും: ബിനോയ് വിശ്വം എം പി

binoy viswam

പൗരത്വ നിയമ ഭേദഗതി ചുമത്തി രാജ്യത്തെ സാമുദായിക അടിസ്ഥാനത്തിൽ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന് രാജ്യസഭാ അംഗം ബിനോയ് വിശ്വം. മതം പൗരത്വത്തിന്റെ മാനദണ്ഡമാകരുത്. ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന കാര്യം അമിത്ഷാ മറക്കരുതെന്ന് ബിനോയ് വിശ്വം ട്വിറ്ററില്‍ കുറിച്ചു. തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്കിടയില്‍ വർഗീയത വളർത്താനാണ് ബിജെപി ശ്രമിക്കുന്നത്. സിഎഎയിൽ നിന്ന് പിന്മാറി നമ്മുടെ രാജ്യത്തെ ഒന്നിച്ച് നിര്‍ത്തുകയാണ് വേണ്ടെതെന്ന് അദ്ദേഹം പറഞ്ഞു. 

Eng­lish Summary:CAA will divide the coun­try on com­mu­ni­ty basis: Binoy Vish­wam MP
You may also like this video

Exit mobile version