Site iconSite icon Janayugom Online

ബിഹാറില്‍ മന്ത്രിസഭ വികസനം ഇന്ന്

ബിഹാറില്‍ ഇന്ന് 31 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തേക്കും. ഏറ്റവും കൂടുതല്‍ മന്ത്രി സ്ഥാനം ലഭിക്കുക ആര്‍ജെഡിക്കായിരിക്കും. മഹാഗഡ്ബന്ധന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. നിലവിലെ ധാരണ പ്രകാരം സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ ആര്‍ജെഡിക്ക് 18 മന്ത്രിസ്ഥാനം ലഭിക്കും. നിതീഷ് കുമാറിന്റെ ജെഡിയുവിന് 12 മന്ത്രി സ്ഥാനം നല്‍കും. കോണ്‍ഗ്രസിന് മൂന്ന് മന്ത്രി സ്ഥാനവും സ്പീക്കര്‍ പദവിയും ലഭിക്കും.

എച്ച്എ എമ്മിന് ഒരു മന്ത്രി ഉണ്ടാകും. സിപിഐ എംഎല്‍ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കും എന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ മന്ത്രി സഭയില്‍ ചേരണമെന്ന് നിതീഷ് കുമാര്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന് 164 എംഎല്‍എമാരുടെ പിന്തുണയുണ്ട്. മന്ത്രിസഭ വികസന ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം തേജസ്വി യാദവ് ഡല്‍ഹിയില്‍ എത്തിയിരുന്നു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എന്നിവരുമായി തേജസ്വി കൂടിക്കാഴ്ച നടത്തി.

Eng­lish sum­ma­ry; Cab­i­net devel­op­ment in Bihar today
You may also like this video;

Exit mobile version