മന്ത്രിസഭാ പുനസംഘടന കാര്യത്തില്‍ എല്‍ഡിഎഫ് തീരുമാനമനുസിരച്ച് മുന്നോട്ട് പോകുമെന്നും, രണ്ടര വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.നാലുപാർട്ടികൾക്ക് രണ്ടര വർഷം എന്ന ധാരണ മുന്നണിയിലുണ്ട്.മന്ത്രിസഭ പുനസംഘടനയുമായി ബന്ധപെട്ട് നിലവിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്നും ഇ പി ജയരാജൻ കൂട്ടിചേർത്തു.
ഗണേശ് കുമാറിനെ മാറ്റി നിർത്തേണ്ടതായ സാഹചര്യമില്ല എന്നും ഗണേഷ് കുമാർ മന്ത്രിയാകാതിരിക്കേണ്ട പ്രശ്നങ്ങൾ ഒന്നും ഇപ്പോഴില്ല എന്നും ജയരാജൻ പറഞ്ഞു.തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് മന്ത്രി ആന്റണി രാജുവും പ്രതികരിച്ചു. എല്‍ഡിഎഫ് യോഗത്തിനു ശേഷം സംസ്ഥാന മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും മാറ്റം ഉണ്ടാകുമെന്നാണ് മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനെ തള്ളിയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്തെത്തിയത്.
പുനസംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. എന്നാല്‍ മുന്‍ നിശ്ചയപ്രകാരമുള്ള കാര്യങ്ങള്‍ എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.എല്‍ഡിഎഫ് തീരുമാനം എല്ലാ ചെറുകക്ഷികളും ഒരുപോലെ അംഗീകരിക്കുമെന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.
ഈ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും എല്‍ഡിഎഫ് യോഗത്തിനുശേഷം തീരുമാനം എന്നുമായിരുന്നു കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എയുടെയും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും പ്രതികരണം.ഇരുപതിന് ചേരുന്ന എല്‍ഡിഎഫ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.
English Summary:
Cabinet reshuffle: EP Jayarajan says LDF will proceed as per the decision
You may also like this video: