രാജ്യത്തെ നടുക്കിയ കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ സുപ്രീം കോടതി വാദം ആരംഭിച്ചു.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള 3 അംഗ ബഞ്ചാണ് വാദം കേള്‍ക്കുന്നത്.കേസ് അന്വേഷിക്കുന്ന സിബിഐ നിയമ വാഴ്ച,ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷിതത്വം,ജോലിസ്ഥലങ്ങളിലെ സ്ത്രീകളുടെ സുരക്ഷ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി.ഇത് ഭരണ കക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്.
ഒരാഴ്ച മുന്‍പ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് സിബിഐയ്ക്ക് വിട്ടത്.പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനാല്‍ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്നാണ് കോടതി ഈ തീരുമാനം കൈക്കൊണ്ടത്.ആഗസ്റ്റ് 18നകം കേസ് അന്വേഷണത്തില്‍ പൊലീസ് പരാജയപ്പെട്ടാല്‍ കേന്ദ്ര ഏജന്‍സിയെ സമീപിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ മറികടന്നാണ് ഉത്തരവ്.
ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് രാജിവച്ച് മണിക്കൂറുകള്‍ക്കകം അദ്ദേഹത്തെ സ്ഥലം മാറ്റിയ മമതാ ബാനര്‍ജി സര്‍ക്കാരിന്റെ നടപടി കേസില്‍ വലിയൊരു രാഷ്ട്രീയ വഴിത്തിരിവാകുകയായിരുന്നു.