കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറെ എംഎസ്എഫ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. യൂണിയന്‍ തിരഞ്ഞെടുപ്പ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസിയെ ഉപരോധിച്ച് പ്രതിഷേധം തുടരുന്നതിനിടെ പൊലീസും എംഎസ്എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ജാഥയായി എത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ വിസിയുടെ മുറിയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. അതിന് പിന്നാലെ പ്രവര്‍ത്തകര്‍ വിസിയുടെ ഓഫീസ് പൂട്ടിയിട്ട് ഉപരോധിക്കുകയായിരുന്നു.
English Summary: Calicut VC locked by MSF workers
You may also like this video