Site iconSite icon Janayugom Online

എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞ് വീട്ടിലെത്തി; സ്ത്രീ വേഷത്തിലെത്തി മാല മോഷണം

മലപ്പുറത്ത് എസ്‌ഐആര്‍ ഫോമിന്റെ പേരും സ്ത്രീ വേഷത്തില്‍ എത്തി യുവാവ് മാല മോഷ്ടിച്ചു. എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞാണ് കള്ളന്‍ വീട്ടിലെത്തിയത്. വിവരങ്ങള്‍ തിരക്കുന്നതിനിടെ യുവതിയുടെ മാല മോഷ്ടിക്കുകയായിരുന്നു. വീട്ടില്‍ യുവതിയല്ലാതെ മറ്റ് ആരും ആ സമയത്ത് ഉണ്ടായിരുന്നില്ല. സ്ത്രീ വേഷത്തിലെത്തിയാതുകൊണ്ട് സംശയവും തോന്നിയില്ല. യുവതിയുടെ കഴുത്തലണിഞ്ഞ മാല മോഷ്ടാവ് പൊട്ടിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന വളയും ഊരിയെടുത്തു.

എത്തിയ ആളുടെ സ്വഭാവം മാറിയതോടയൊണ് പുരുഷന്‍ ആണെന്ന് വ്യക്തമായത്. യുവതി ബഹളം വച്ചതോടെ മോഷ്ടാവ് യുവതിയെ ആക്രമിച്ചത്. ദേഹാമസകലം പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി.

Exit mobile version