
മലപ്പുറത്ത് എസ്ഐആര്‍ ഫോമിന്റെ പേരും സ്ത്രീ വേഷത്തില്‍ എത്തി യുവാവ് മാല മോഷ്ടിച്ചു. എസ്ഐആര്‍ ഫോമിന്റെ പേര് പറഞ്ഞാണ് കള്ളന് വീട്ടിലെത്തിയത്. വിവരങ്ങള്‍ തിരക്കുന്നതിനിടെ യുവതിയുടെ മാല മോഷ്ടിക്കുകയായിരുന്നു. വീട്ടില്‍ യുവതിയല്ലാതെ മറ്റ് ആരും ആ സമയത്ത് ഉണ്ടായിരുന്നില്ല. സ്ത്രീ വേഷത്തിലെത്തിയാതുകൊണ്ട് സംശയവും തോന്നിയില്ല. യുവതിയുടെ കഴുത്തലണിഞ്ഞ മാല മോഷ്ടാവ് പൊട്ടിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന വളയും ഊരിയെടുത്തു.
എത്തിയ ആളുടെ സ്വഭാവം മാറിയതോടയൊണ് പുരുഷന് ആണെന്ന് വ്യക്തമായത്. യുവതി ബഹളം വച്ചതോടെ മോഷ്ടാവ് യുവതിയെ ആക്രമിച്ചത്. ദേഹാമസകലം പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.