Site iconSite icon Janayugom Online

കൊവാക്‌സിന്‍ എടുത്തവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാം; അനുമതി നല്‍കി കാനഡ

ഭാരത് ബയോടെകിന്റെ കോവിഡ് വാക്സിനായ കൊവാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശനാനുമതി നല്‍കി കാനഡ. കോവാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. നവംബര്‍ 30 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയ വാക്‌സിനുകള്‍ എടുത്തവര്‍ക്ക് കാനഡയില്‍ പ്രവേശനം അനുവദിക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊവാക്‌സിന് അനുമതി നല്‍കിയത്.നിലവില്‍ ഫൈസര്‍ വാക്‌സിന്‍, മൊഡേണ, അസ്ട്രാസെന്‍ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍,ബയോണ്‍ടെക് എന്നീ വാക്‌സിനുകളെടുത്തവര്‍ക്ക് കാനഡ പ്രവേശനം അനുവദിക്കുന്നുണ്ട്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന് നവംബര്‍ 3‑നാണ് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്നത്. ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവാക്‌സിന്‍ 70% ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
eng­lish summary;Canada grants entry to cov­ac­cine users
you may also like this video;

Exit mobile version