വലിയ രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാൽ ലോകം മുഴുവന്‍ അതിന്റെ അപകടം നേരിടേണ്ടി വരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 40 കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടത് വിയന്ന കൺവൻഷന്റെ ലംഘനമാണെന്ന ആരോപണം ആവർത്തിച്ചുകൊണ്ടാണ് പരാമർശം.
‘ഒരു കനേഡിയൻ പൗരൻ കാനഡയുടെ മണ്ണിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്കു പങ്കുണ്ടായിരുന്നു എന്ന വിശ്വസ്തമായ ആരോപണം തുടക്കത്തിൽത്തന്നെ ഞങ്ങൾ ഇന്ത്യയെ അറിയിച്ചിരുന്നതാണ്. ഈ വിഷയം ആഴത്തിൽ പരിശോധിക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യ’മെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം യുഎസ് ഉൾപ്പെടെയുള്ള സുഹൃദ് രാഷ്ട്രങ്ങളുമായും പങ്കുവച്ചിട്ടുള്ളതാണെന്നും ട്രൂഡോ സമ്മതിച്ചു.
ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്.
English Summary: Canada Prime Minister Justin Trudeau has again accused India
You may also like this video
You may also like this video