36 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം കാനഡയ്ക്ക് ഫിഫ ലോകകപ്പ് യോഗ്യത. കോൺകാഫ് യോഗ്യതാ മത്സരത്തിൽ ജമൈക്കയെ മടക്കമില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് കാനഡ ലോകകപ്പ് യോഗ്യത നേടിയത്. ഇതോടെ, വടക്കേ അമേരിക്കയിൽ നിന്ന് ഖത്തർ ലോകകപ്പിന് സീറ്റുറപ്പിക്കുന്ന ആദ്യ ടീമായി കാനഡ മാറി.
1986ലാണ് അവസാനമായി കാനഡ ലോകകപ്പ് കളിച്ചത്. അന്ന് ഒരു ഗോൾ പോലും നേടാനാവാതെ ഗ്രൂപ്പ് ഘട്ടത്തിൽ അവസാന സ്ഥാനക്കാരായി കാനഡ ലോകകപ്പ് അവസാനിപ്പിക്കുകയായിരുന്നു.
ആദ്യ പകുതിയിൽ രണ്ട് ഗോളടിച്ച കാനഡ രണ്ടാം പകുതിയിൽ ഒരു ഗോളും ഒരു സെൽഫ് ഗോളും നേടിയാണ് ജമൈക്കക്കെതിരെ ആധികാരിക വിജയം നേടിയത്. കെയ്ൽ ലാർ, തഹോൻ ബുക്കാനൻ, ജൂനിയർ ഹോയ്ലറ്റ് എന്നിവർ കാനഡയ്ക്കായി സ്കോർ ചെയ്തപ്പോൾ ജമൈക്കൻ താരം അഡ്രിയാൻ മരിയപ്പയാണ് സെൽഫ് ഗോൾ നേടിയത്.
english summary;Canada qualifies for World Cup after 36 years
you may also like this video;