തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ എടുപ്പറ്റ പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്.മനസാക്ഷിക്ക് വോട്ട് ചെയ്യുമെന്ന് രാജിവെച്ചവര്‍ പ്രതികരിച്ചു .
എടപ്പറ്റ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ സജി പി തോമസ്, പാണ്ടിക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് അബൂബക്കർ പന്തലാൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് പി ഹനീഫ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വൈശ്യർ ഖാദർ, ബ്ലോക്ക് സെക്രട്ടറി ഷൗക്കത്ത് വാക്കയിൽ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സി എം രാജു, മണ്ഡലം സെക്രട്ടറി ഹമീദ് കുണ്ടിൽ എന്നിവരാണ് രാജിവച്ചത്.

