Site icon Janayugom Online

സ്ഥാനാര്‍ത്ഥി നിര്‍ണയം; പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ നിന്ന് ഇറങ്ങി പോയി യദ്യുരപ്പ

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചുകഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കഴിയാതെ ബിജെപി ഉഴലുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്നും മുതിര്‍ന്ന നേതാവും, കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യദ്യുരപ്പ ബഹിഷ്കരിച്ച് ഇറങ്ങിപോകേണ്ട സാഹചര്യം ഉണ്ടായി. 

പാര്‍ട്ടി വന്‍ പ്രതിസന്ധിയാണ് ഇപ്പോള്‍ കര്‍ണാടകത്തില്‍ നേരിട്ടിരിക്കുന്നത്. സിറ്റിംങ് എംഎല്‍എമാരുടേയും, എംപിമാരുടേയും മക്കള്‍ മത്സരിക്കേണ്ടഎന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അഭിപ്രായത്തില്‍ പ്രതിഷേധിച്ചാണ് യദ്യുരപ്പ യോഗത്തില്‍ നിന്നും ഇറങ്ങി പോയത്. അദ്ദേഹം പാര്‍ട്ടി പാര്‍ലമെന്‍ററി ബോര്‍ഡ് അംഗമാണ്. നേതാക്കളുടെ മക്കള്‍ക്ക് സീറ്റ് നല്‍കേണ്ടെന്നു ബിജെപി തീരുമാനിച്ചാല്‍ യദ്യുരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രക്ക് മത്സരിക്കാനാവില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, പാര്‍ട്ടി പ്രസിഡന്‍റ് ജെപി നദ്ദ എന്നവര്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിനായി വിളിച്ചു ചേര്‍ത്ത് യോഗത്തിലും യദ്യുരപ്പ പങ്കെടുത്തില്ല. 

ചില മണ്ഡലങ്ങളില്‍ നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ത്ഥികളെ മാറ്റി പുതുമുഖങ്ങളെ പലേടത്തും ബിജെപി പരീക്ഷിക്കുന്നു. മകന്‍ വിജയേന്ദ്രക്ക് തന്‍റെ മണ്ഡലമായ ശിക്കാരി പുര മത്സരിക്കാന്‍ നല്‍കണമെന്നാണ് യദ്യുരപ്പയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തിലുള്ള തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടിരിക്കുകയാണ്. തന്‍റെ അനുയായികളായ 15ല്‍പ്പരം ആളുകള്‍ക്ക് സീറ്റ് നല്‍കണമെന്നും യദ്യുരപ്പ ആവശ്യപ്പെട്ടു.

യദ്യുരപ്പയെ കൂടാതെ പാർപ്പിട മന്ത്രി സോമണ്ണയുടെ മകൻ അരുൺ സോമണ്ണ, ജലവിഭവ മന്ത്രി ഗോവിന്ദ് കർജോളിന്റെ മകൻ ഗോപാൽ കർജോൾ, ദാവൻഗെരെ ലോക്‌സഭാംഗം ജിഎം സിദ്ധേശ്വരയുടെ മകൻ അനിത് കുമാർ, മുൻ മന്ത്രിയുടെ മകൻ കെ ഇ കാന്തേഷ് എന്നിവരെല്ലാം ടിക്കറ്റിന് വേണ്ടി ചരടുവലിക്കുന്നുണ്ട്.ഒരു കടുംബത്തിന് ഒരു ടിക്കറ്റ് എന്നതാണ് പാർട്ടി നയമെങ്കിൽ
തങ്ങളുടെ മക്കൾക്ക് സീറ്റ് നൽകൂവെന്നാണ് നേതാക്കൾ പറയുന്നത്.

Eng­lish Summary:
Can­di­date deter­mi­na­tion; Yed­dyu­rap­pa walked out of the meet­ing attend­ed by the Prime Minister

You may also like this video:

Exit mobile version