സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി .കേന്ദ്ര മന്ത്രിയും ബിജെപിയുമായ ഭൂപേന്ദ്രര്‍ യാദവിനെ വളഞ്ഞ് പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധിച്ചു.സംഭവത്തില്‍ മൂന്ന് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജബൽപ്പുർ നോർത്ത് മണ്ഡലത്തിലാണ് സംഭവം. അഭിലാഷ് എന്ന വ്യക്തിക്കാണ് മണ്ഡലത്തിൽ സീറ്റ് നൽകിയിരുന്നത്.എന്നാൽ. ഇദ്ദേഹം മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആളാണെന്ന്ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഗ്വാളിയോറിലും സമാനമായ പ്രതിഷേധമുണ്ട്. കേന്ദ്രമന്ത്രിയെ പ്രവർത്തകർ തടഞ്ഞുവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
മന്ത്രിയുടെ ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുന്നതായും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ അവസാന ഘട്ട പട്ടിക ശനിയാഴ്ചയായിരുന്നു പാർട്ടി പുറത്തുവിട്ടത്. ഇതോടെ മുഴുവൻ 228 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ ബി.ജെ.പി പ്രഖ്യാപിച്ചുകഴിഞ്ഞു. നവംബർ 17‑നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.
English Summary:
Candidate Selection: Blast in Madhya Pradesh BJP
You may also like this video: