തൃത്താലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെചൊല്ലി കോണ്‍ഗ്രസില്‍ പടയൊരുക്കും. മുന്‍ എംഎല്‍എ കൂടിയായ വി ടി ബല്‍റാമിനെതിരെ ശക്തമായ പ്രതിഷേധം. പാര്‍ട്ടി അണികളില്‍ നല്ലൊരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ബൽറാം ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സാധാരണ പ്രവർത്തകരെയും നേതാക്കളെയും വിശ്വാസത്തിലെടുക്കുന്നില്ലെന്നുമാണ് ഇവരുടെ പ്രധാന ആരോപണം. ബൽറാമിന്റെ പ്രവർത്തന ശൈലിയിൽ പ്രതിഷേധിച്ച് തൃത്താലയിലെ ഒരു വിഭാഗം നേതാക്കൾ പ്രത്യേക ഗ്രൂപ്പ് യോഗം ചേർന്നു. കഴിഞ്ഞ ദിവസമാണ് കെ. കരുണാകരൻ ഫൗണ്ടേഷൻ എന്ന പേരിൽ മണ്ഡലത്തിൽ പുതിയ ഗ്രൂപ്പ് രൂപീകരണം നടന്നത്.
ഡി സി സി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ മുപ്പതിലധികം പ്രമുഖ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു എതിര്‍ക്കുന്നവരുടെ യോഗം ചേര്‍ന്നത്. പാർട്ടി പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിൽ ബൽറാം പരാജയപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ഏകാധിപത്യ രീതികൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഗ്രൂപ്പ് യോഗത്തിൽ വിമർശനം ഉയർന്നു.

