Site iconSite icon Janayugom Online

പേയാട് സ്കോര്‍പിയോ കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് എക്സൈസ് സംഘം പിടി കൂടി; യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം പേയാട് സ്കോർപിയോ കാറില്‍ കടത്താൻ ശ്രമിച്ച കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. മലയിൻകീഴ് സ്വദേശി വിശ്വലാൽ, തിരുമല സ്വദേശി മുഹമ്മദ് റോഷൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പേയാട് ചെറുകോട് വച്ചാണ് സംഘം പ്രതികളെ വലയിലാക്കിയത്.വാഹനത്തിൽ നിന്ന് പതിനാറ് കിലോ കഞ്ചാവ് പിടിച്ചെടുത്തു.

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തിയ കഞ്ചാവ്ചെറുകിട വിൽപ്പനക്കാർക്ക് നൽകാനാണ് പ്രതികൾ കൊണ്ടുവന്നത്.വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലിൻ്റെ മറവിലാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. ഇന്നലെ രാത്രിയോടുകൂടി സംശയം തോന്നിയ നാട്ടുകാരാണ് വാഹനം തടഞ്ഞിട്ട ശേഷം എക്സൈസ് സംഘത്തെ വിവരം അറിയിച്ചത്. തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വാഹനത്തിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Exit mobile version