Site iconSite icon Janayugom Online

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; മുർഷിദാബാദ് സ്വദേശിനികൾ അറസ്റ്റിൽ

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിലായി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ, അനിത ഖാത്തൂൺ എന്നിവരാണ് അറസ്റ്റിലായത്. മുർഷിദാബാദിൽ നിന്ന് എത്തിയ ഇവർ മൂന്ന് ട്രോളി ബാഗുകളിലായാണ് കഞ്ചാവ് എറണാകുളത്തെത്തിച്ചത്. 

ഇന്ന് രാവിലെ പത്ത് മണിയോടെ ഐലൻഡ് എക്സ്പ്രസ്സിലാണ് ഇവർ എറണാകുളത്ത് എത്തിയത്. പ്ലാറ്റ്ഫോമിൽ കഞ്ചാവ് വാങ്ങാനെത്തുന്നവരെ കാത്തുനിൽക്കുമ്പോഴാണ് ഇവരെ സംശയം തോന്നി, ആർ പി എഫ്, ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച്, ഡാൻസാഫ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. കഴിഞ്ഞ കുറച്ചധികം നാളുകളായി ട്രെയിൻ കോച്ചുകൾ കേന്ദ്രീകരിച്ച് ഇത്തരത്തിൽ വൻ കഞ്ചാവ് ഇടപാടുകൾ നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ‘ഓപ്പറേഷൻ ക്ലീനി‘ൻ്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലുടനീളം പരിശോധനകൾ നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഈ കഞ്ചാവ് വേട്ടയും. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version