അപകടത്തിൽപെട്ട് ആശുപത്രിയിൽ ചികിത്സയിൽ എത്തിയ രോഗിയിൽ നിന്ന് കഞ്ചാവ് പിടികൂടി. 20 ഗ്രാം കഞ്ചാവ് പൊതിയാണ് പിടികൂടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് സംഭവം നടന്നത്. രോഗിയെ സ്കാനിങ്ങിന് കയറ്റിയപ്പോളാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിച്ചു വരികെയാണെന്ന് പൊലീസ് അറിയിച്ചു.
മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയ രോഗിയിൽ നിന്ന് കഞ്ചാവ് പിടികൂടി

