Site iconSite icon Janayugom Online

ആലപ്പുഴയില്‍ ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാള്‍ മരിച്ചു; വിദേശത്തുനിന്നെത്തിയ ബന്ധുവിനേയും കൂട്ടി മടങ്ങുമ്പോഴായിരുന്നു അപകടം

നിർത്തിയിട്ടിരിക്കുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. വാഹനം ഓടിച്ചിരുന്ന പത്തനംതിട്ട വാഴമുട്ടം സ്വദേശി പ്രസന്നകുമാറാണ് മരിച്ചത്. ആലപ്പുഴ പുറക്കാട് വച്ചായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന നിതിൻ, നൂറനാട് സ്വദേശി ബാബു എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയി പ്രവേശിപ്പിച്ചു.

വിദേശത്ത് നിന്നെത്തിയ നിതിനെയും കൂട്ടി മടങ്ങുന്ന വഴിയായിരുന്നു അപകടം.

Eng­lish Sum­ma­ry: car acci­dent death in alappuzha
You may also like this video

Exit mobile version