ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം യുഎസിലെ അലബാമയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അലബമായിലെ ഗ്രീന്‍ കൗണ്ടിയില്‍ ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശികളായ വെങ്കട് ബെജുഗം, ഭാര്യ തേജസ്വിനി ചെല്ലോട്ടി, ഇവരുടെ മക്കളായ സിദ്ധാര്‍ഥ്, മരിഡ എന്നിവരാണ് മരിച്ചത്.
അറ്റ്‌ലാന്റയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം ഡാലസിലേക്ക് വരും വഴിയാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. തെറ്റായ ദിശയിലൂടെ എത്തിയ ഒരു മിനിട്രക്ക് ഇവര്‍ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് കാര്‍ കത്തി. ഡിഎന്‍എ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
