Site iconSite icon Janayugom Online

കോന്നിയിലെ വാഹനാപകടം; പിന്നിൽ കാർ ഡ്രൈവറുടെ അശ്രദ്ധയെന്ന് എഫ്‌ഐആർ

കോന്നിയില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നില്‍ ഡ്രൈവറുടെ അശ്രദ്ധയെന്ന് പൊലീസ് എഫ്‌ഐആർ . തിരുവനന്തപുരത്ത് നിന്നും മടങ്ങുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കോന്നി മുറിഞ്ഞകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ നവദമ്പതിമാരുൾപ്പെടെ നാലുപേരാണ് മരിച്ചത് . പുനലൂർ–മൂവാറ്റുപുഴ പാതയിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം.

മല്ലശ്ശേരി പുത്തേത്തുണ്ടിയിൽ വീട്ടിൽ മത്തായി ഈപ്പൻ, മകൻ നിഖിൽ, പുത്തൻവിള കിഴക്കേതിൽവീട്ടിൽ ബിജു പി.ജോർജ്, മകൾ അനു ബിജു, എന്നിവരാണ് മരിച്ചത്. അനുവും നിഖിലും ദമ്പതികളാണ്. ഇവർ നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. പുലർച്ചെ 3.30ഓടെയാണ് അപകടം. കാർ ഡ്രൈവർ അലക്ഷ്യമായും അശ്രദ്ധയോടെയുമാണ് വാഹനം ഓടിച്ചതെന്നും എഫ്‌ഐആറിൽ പറയുന്നു. സംസ്‌ക്കാരം ഇന്ന് ഉണ്ടാകില്ല. വിദേശത്തുള്ള നിഖിലിന്റെ സഹോദരി എത്തിയ ശേഷമാകും സംസ്‌ക്കാരം.

Exit mobile version