Site iconSite icon Janayugom Online

തമിഴ്‍നാട്ടിൽ വാഹനാപകടം; 4 മലയാളികൾക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ തിരുവാരൂരിൽ വാഹനപകടത്തിൽ 4 മലയാളികൾക്ക് ദാരുണാന്ത്യം. വാനും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. വാനിൽ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. വേളാങ്കണ്ണിയിലേക്ക് തീർഥാടന യാത്ര പോയ സംഘത്തിന്റെ വാനാണ് അപകടത്തിൽപെട്ടത്. 

തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പൻചേരിയിലായിരുന്നു അപകടം. കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനിൽ എന്നിവരെ സാരമായ പരുക്കുകളോടെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version