Site iconSite icon Janayugom Online

ഇസ്ലാമാബാദിൽ കോടതിക്ക് സമീപം കാറിൽ സ്ഫോടനം; 12 പേർ കൊ ല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദിൽ ജുഡീഷ്യൽ കോംപ്ലക്സിന് സമീപം കാറിനകത്തുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ വൻ ​​ഗതാ​ഗതക്കുരുക്കുമുണ്ടായി. പാകിസ്ഥാന്റെ തലസ്ഥാനമാണ് ഇസ്ലാമാബാദ്. കോടതിവളപ്പിൽ ധാരാളം ആളുകളും ഉണ്ടായിരിക്കുമ്പോഴായിരുന്നു സ്ഫോടനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ അഭിഭാഷകരമുണ്ടെന്നാണ് വിവരം. 

അതേസമയം എന്ത് തരത്തിലുള്ള ആക്രമണമാണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും, ഫോറൻസിക് റിപ്പോർട്ടിന് ശേഷമേ കൂടുതൽ വ്യക്തത ലഭിക്കുവെന്നും പൊലീസ് ഉദ്​യോ​ഗസ്ഥർ അറിയിച്ചു. ചോരപുരണ്ട നിരവധിപേർ വീണുകിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പ്രദേശത്ത് ഉ​ഗ്രശബ്ദത്തോടെയുള്ള സ്ഫോടനമാണുണ്ടായത്. പാർക്ക് ചെയ്തിരുന്ന കാറിലാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നിരവധി വാഹനങ്ങളും തകർന്നു. പിന്നാലെ സുരക്ഷാ ഉദ്യോ​ഗസ്ഥർ എത്തി കത്തിയമർന്ന വാഹനങ്ങളിലെ തീയണച്ചു.

Exit mobile version