പരവൂർ പൂതക്കുളത്ത് കാർ കാർ തടഞ്ഞു നിർത്തി ആക്രമണം. വർക്കല പാളയംകുന്ന് സ്വദേശിയായ കണ്ണനും സുഹൃത്ത് ആദർശും സഞ്ചരിച്ച കാറാണ് ഒരു സംഘം ആളുകൾ തടഞ്ഞു നിർത്തിയത്. കണ്ണനെ ആക്രമിച്ച ശേഷം കാറിന് തീയിട്ട് അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. പൂതക്കുളം സ്വദേശി ശംഭുവിൻ്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ കണ്ണൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊല്ലം പരവൂരിൽ കാർ തടഞ്ഞു നിർത്തി ആക്രമണം; വാഹനത്തിന് തീയിട്ടു

