പുളിയന്മല ഗണപതി പാലം ഭാഗത്തുള്ള അഡ്വ. അരുൺ വർഗീസിന്റെ വീട്ടിൽ നിന്ന് ഏലക്ക മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ.
സ്റ്റോറിൽ ഉണക്കാൻ കൊണ്ടുപോകാനായി സൂക്ഷിച്ചിരുന്ന രണ്ടു ചാക്ക് പച്ചഏലക്ക സ്കൂട്ടറിൽ എത്തി മോഷ്ടിച്ച് കട്ടപ്പനയിലുള്ള മലഞ്ചരക്ക് കടയിൽ വിൽപ്പന നടത്തിയ പുളിയന്മല കഞ്ഞിപ്പാറ പ്രിയ ഭവനിൽ പ്രവീൺ അയ്യപ്പൻ (25), പുളിയന്മല കത്തിപ്പാറ പാറക്കൽ വിഷ്ണു കൃഷ്ണൻ (24)എന്നിവരെയാണ് വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രവീണിനെ തമിഴ്‌നാട് തേനിയിൽ നിന്നും വിഷ്ണുവിനെ കത്തിപ്പാറയിൽ നിന്നും ആണ് അറസ്റ്റ് ചെയ്തത്. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നിർദ്ദേശപ്രകാരം വണ്ടൻമേട് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഷൈൻ കുമാർ, എസ് ഐ ബിനോയ് എബ്രഹാം, പ്രകാശ് ജി, വിനോദ് കുമാർ കെ എൻ, എഎസ്ഐ മാരായ കെ ടി ഷിജോ, ജോസ് സെബാസ്റ്റ്യൻ, ജെയിംസ് ജോർജ്, എസ് സി പി ഒ മാരായ എൻ ജയൻ, ജയമോൻ മാത്യു, സലിം മുഹമ്മദ്, പ്രശാന്ത് കെ മാത്യു, സിപിഒ മാരായ സ്റ്റെനിൻ ആർ, ബിനു കെ ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ ദേവികുളം കോടതി പീരുമേട് സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു.

