പ്രചാരണ വിഭാഗം മേധാവി കരോലിൻ ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാക്കി ഡോണൾഡ് ട്രംപ്. യു.എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് സെക്രട്ടറിയാണ് ലെവിറ്റ്. ‘സ്മാർട്ടായ പെൺകുട്ടിയാണ് ലെവിറ്റ്. നല്ല രീതിയിൽ ആശയവിനിമയം നടത്താൻ കഴിയുമെന്ന് അവർ തെളിയിച്ചിട്ടുണ്ട്. ഞങ്ങളുടെ സന്ദേശങ്ങൾ അമേരിക്കൻ ജനങ്ങൾക്ക് കൈമാറുന്നതിൽ അവർ വിജയിക്കുമെന്നാണ് പ്രതീക്ഷ’ ‑ഡോണൾഡ് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.27 കാരിയായ കരോലിൻ ലെവിറ്റ് . ആദ്യ ട്രംപ് സർക്കാരിൽ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.