Site iconSite icon Janayugom Online

റേസിംഗിനിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; നടൻ അജിത്ത് രക്ഷപെട്ടത് തലനാരിഴക്ക്

റേസിംഗിനിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് നടൻ അജിത്ത് രക്ഷപെട്ടത് തലനാരിഴക്ക്. ഇറ്റലിയിൽ നടന്ന ജിടി 4 യൂറോപ്യൻ സീരീസിൽ വെച്ചായിരുന്നു സംഭവം. ഇരു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജിടി 4 യൂറോപ്യൻ സീരീസിന്റെ രണ്ടാം റൗണ്ടിൽ പങ്കെടുക്കുന്നതിനിടെ മിസാനോ ട്രാക്കിൽ വെച്ചാണ് സംഭവം. കൂട്ടിയിടിച്ചിട്ടും അജിത് പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. 

ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഒരു കാറുമായി അജിത്തിന്റെ വാഹനം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റേസ്ട്രാക്കിലെ അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ ഗ്രൗണ്ടിലെ ജീവനക്കാരെ അജിത് സഹായിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ബെൽജിയത്തിലെ സ്പാ-ഫ്രാങ്കോർചാംപ്‌സ് സർക്യൂട്ടിൽ നടക്കുന്ന മൂന്നാം റൗണ്ടിനായി തയ്യാറെടുക്കുകയാണ് അജിത് ഇപ്പോൾ. അജിത് 2003ലാണ് റേസിങ് രംഗത്തേക്ക് കടന്നുവന്നത്. 

Exit mobile version