Site iconSite icon Janayugom Online

ഡ്രൈവറെ കൊന്ന് കാറുകള്‍ രാജ്യം കടത്തും; പരമ്പര കൊലയാളി 24 വര്‍ഷത്തിന് ശേഷം പിടിയില്‍

ഡ്രൈവര്‍മാരെ കൊന്ന് കാറുകള്‍ നേപ്പാളിലെത്തിച്ച് വില്പന നടത്തിയിരുന്ന പരമ്പര കൊലയാളി 24 വര്‍ഷത്തിന് ശേഷം പിടിയില്‍. അജയ് ലാംബ (48) ആണ് പിടിയിലായത്. നീണ്ട അന്വേഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം ഡല്‍ഹി പൊലീസിലെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ലാംബയെ പിടികൂടിയത്. നാല് കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. 2001 മുതല്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി ടാക്സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് കവര്‍ച്ചയും കൊലപാതകവും നടത്തുകയായിരുന്നു ഇയാളുടെ രീതി. ടാക്സി വാടകയ്ക്കെടുത്ത ശേഷം ഡ്രൈവറെ കൊലപ്പെടുത്തുകയും മൃതദേഹം ഉപേക്ഷിച്ച് കാര്‍ നേപ്പാളിലേക്ക് കടത്തി വില്‍ക്കുകയുമാണ് പതിവ്. നാല് ടാക്സി ഡ്രൈവര്‍മാരെയാണ് കൊലപ്പെടുത്തിയത്. ഇതില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് കിട്ടിയത്. ലാംബയുടെ കൂട്ടുപ്രതികളായ ധീരേന്ദ്ര, ദിലീപ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ലാംബ 2008 മുതല്‍ 2018 വരെ നേപ്പാളിലാണ് താമസിച്ചത്. 2020ല്‍ ഒഡിഷയില്‍ നിന്ന് കഞ്ചാവ് കടത്തിയ കേസിലും ഇയാള്‍ പ്രതിയായിരുന്നു.

Exit mobile version