തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ വനഭൂമിയിൽ കുരിശു സ്ഥാപിച്ച സംഭവത്തിൽ 18 പേർക്കെതിരെ കേസ്. പള്ളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്. തെളിവ് ശേഖരിക്കുന്നതിനായി കുരിശു നിർമിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള നീക്കവും വനംവകുപ്പ് നടത്തുന്നുണ്ട്.
അതിനിടെ, കുരിശ് പൊളിച്ചുനീക്കിയ നാരങ്ങാനത്തേക്ക് സെൻറ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ ഇന്ന് പരിഹാരപ്രദക്ഷിണം നടത്തും. കുരിശ് പിഴുതുമാറ്റിയ സംഭവം വിശുദ്ധവാരത്തിൽ വിശ്വാസികളുടെ മനസിൽ ആഴത്തിലേറ്റ മുറിവാണെന്ന് കഴിഞ്ഞ ദിവസം പള്ളി പാരിഷ് ഹാളിൽ ചേർന്ന പൊതുയോഗം ചൂണ്ടിക്കാട്ടി.

