ദിയോഘര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരാന്‍ നിര്‍ബന്ധിച്ചതിന് ബിജെപി എംപിമാരായ നിഷികാന്ത് ദുബെ, മനോജ് തിവാരി എന്നിവര്‍ക്കെതിരെ കേസ്. ബിജെപി എംപിമാര്‍ക്ക് പുറമെ മറ്റ് ഏഴുപേര്‍ക്കെതിരെ കൂടി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ രാത്രിയില്‍ തങ്ങളുടെ ചാര്‍ട്ടേര്‍ഡ് വിമാനം പറന്നുയരാന്‍ നിര്‍ബന്ധിച്ചതിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിമാനത്താവള ഡിഎസ്‌പി സുമന്‍ അനന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തത്. പുതുതായി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിന് രാത്രികാല പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിട്ടില്ല. നിലവില്‍ സൂര്യാസ്തമയത്തിന് 30 മിനിറ്റ് മുമ്പുവരെ മാത്രമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം.
പരാതിക്കാരന്റെ മൊഴിപ്രകാരം സംഭവ ദിവസം സൂര്യാസ്തമയ സമയം വൈകിട്ട് 6.03 ആയിരുന്നു. ബിജെപി നേതാക്കളുമായി ചാര്‍ട്ടേര്‍ഡ് വിമാനം വൈകിട്ട് 6.17നാണ് പുറപ്പെട്ടത്. വിമാനത്താവളത്തില്‍ അനുമതിയില്ലാതെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ചാര്‍ട്ടേര്‍ഡ് വിമാനത്തിന് അനുമതി നല്‍കാന്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് കാണിച്ചാണ് കേസെടുത്തിട്ടുള്ളത്.
English Summary: Case against BJP MPs who forced them to fly in the middle of the night
You may like this video also